​Masterpiece Movie Review


അജയ് വാസുദേവിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ ചിത്രമാണ് മാസ്റ്റർപീസ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത് . ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് ഉണ്ടായിരുന്നത് . ചിത്രത്തിന്‍റെ ഓരോ ഗാനങ്ങളും ട്രൈലറും ടീസറുമെല്ലാം ആരാധകര്‍ക്കിടയില്‍ ഉണ്ടാക്കിയ ഹൈപ്പ് വെറുതെയായില്ല എന്ന് തന്നെ പറയാം . മമ്മൂട്ടി എന്ന നടന്‍ ഉടനീളം നിറഞ്ഞു നിന്ന ചിത്രമാണ് “മാസ്റ്റര്‍പീസ്‌” , സ്റ്റൈലിഷ് പ്രൊഫസറായ Edward Livingstone ആയി മമ്മൂക്ക അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു . മലയാളികള്‍ക്ക് ആഘോഷമാക്കാനുള്ള ചിത്രമാണ് മാസ്റ്റര്‍പീസ്‌ എന്ന് നിസ്സംശയം പറയാം.

കോളേജിന്‍റെ പശ്ചാത്തലത്തില്‍ അണിയിച്ചോരുക്കിയ കഥയാണ്‌ മാസ്റ്റര്‍പീസ്‌ . അവിടെ അരങ്ങേറുന്ന ചില സംഭവവികാസങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ കഥ മുന്നോട്ട് പോകുന്നത് . ഒരുതരത്തിലും പ്രേക്ഷകരെ ബോറടിപ്പിക്കാത്ത രീതിയിലുള്ള അവതരണമാണ് ചിത്രത്തില്‍ എടുത്ത് പറയേണ്ടത് . ചിത്രത്തിലെ ഓരോ വേഷവും കൈകാര്യം ചെയ്ത എല്ലാവരും അവരുടെ റോളുകള്‍ ഗംഭീരമാക്കി . ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും വിശ്വല്‍സുമെല്ലാം ഒന്നിനൊന്നു മികച്ചു നിന്നു .

മാസ്സ് പ്രൊഫസറായ Eddy യായി മമ്മൂക്ക തന്‍റെ റോള്‍ ഗംഭീരമാക്കി , അസാമാന്യമായ മേയ്വഴക്കത്തോടുകൂടി തന്നെ ഓരോ ഫൈറ്റുകളും ചെയ്തു മമ്മൂക്ക . മാസ്സ് ചിത്രത്തിലെ മാസ്സ് നായകനായി മമ്മൂക്ക നിറഞ്ഞു നിന്ന ചിത്രമാണിത് . ഉണ്ണി മുകുന്ദന്‍റെ ഉശിരന്‍ പോലീസ് കഥാപാത്രവും കോളേജ് വിദ്യാര്‍ത്ഥികളുടെ ഗാങ്ങുമെല്ലാം ചിത്രാതില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു . രണ്ടാം ചിത്രമായ മാസ്റ്റര്‍പീസിലൂടെ ഗോകുല്‍ സുരേഷും തന്‍റെ ഉണ്ണികൃഷ്ണന്‍ എന്ന റോള്‍ മികച്ചതാക്കി . കോമഡിയ്ക്കായി പാഷാണം ഷാജിയും ബിജുക്കുട്ടനുമെല്ലാം കയ്യടി നേടിയപ്പോള്‍ സന്തോഷ്‌ പണ്ഡിറ്റിനും തിയേറ്ററില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത് . നായികമാരായ പൂനം ബജ്വയും  പോലീസ് വേഷത്തിലെത്തിയ വരലക്ഷ്മി ശരത്കുമാറും തങ്ങളുടെ റോളുകള്‍ നല്ലതാക്കി . ഒട്ടേറെ താരങ്ങള്‍ അണിനിരന്ന ഈ ചിത്രം മികച്ച കഥയും മാസ്സും എല്ലാം ചേര്‍ത്ത് ഓരോ പ്രേക്ഷകനും ഇഷ്ടപ്പെടുന്ന രീതിയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ അജയ് വാസുദേവിന് സാധിച്ചു . വിനോദ് ഇല്ലംപ്പള്ളിയുടെ ക്യാമറയും മികച്ചു നിന്നു . പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ ഗംഭീര തിരക്കഥ എന്ന് തന്നെ വേണം പറയാന്‍ . ചിത്രത്തിലെ ട്വിസ്റ്റുകളും ഗംഭീരമായിരുന്നു .

Comments