​Richie Movie Review




About Movie #read






1. Richie Trailer ( 4K ) | Nivin Pauly, Natty, Shraddha Srinath, Lakshmi Priyaa | B. Ajaneesh Loknath #watch


  • ​Richie Movie Review


ഉള്ളിഡവറുു കണ്ടന്തേയുടെ റീമേക്ക്‌ എന്ന നിലയിൽ റിച്ചി പരാജയമാണ്‌
പക്ഷേ റിച്ചി എന്ന സിനിമയെ മാത്രമായി എടുത്താൽ കുറച്ച്‌ പോസ്റ്റീവും കുറച്ചധികം നെഗറ്റീവുമായി ഒരു ശരാശരി അനുഭവം കന്നട ചിത്രം കണ്ടിട്ടില്ലാത്തവർക്ക്‌ കിട്ടും

ക്രൈം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം തുടങ്ങി അവസാനിക്കുന്നത്‌ വരെ ഒരു ഫ്രഷ്‌നെസ്സ്‌ ഫീൽ ചെയ്യുന്നുണ്ട്‌

നന്നായി ബോറഡിപ്പിച്ച ആദ്യപകുതിയും അതിൽ നിന്നും ചെറുതായി ഉയർത്തെഴുന്നേറ്റ രണ്ടാം പകുതിയുമാണ്‌ ചിത്രത്തിന്റേത്‌

റിച്ചിയായി മാറാൻ ബുദ്ധിമുട്ടിയ നിവിൻ പോളിയെ പലയിടത്തും കാണാം
മലയാളം കലർന്ന തമിഴ്‌ സംസാര ശൈലിയും മോശമായിരുന്നു
നായികയായി എത്തിയ ശ്രദ്ധ ശ്രീനാഥ്‌ ചെറിയ റോളായിരുന്നുവെങ്കിലും പക്വതയുള്ള പെർഫോർമൻസായിരുന്നു

പ്രകാശ്‌ രാജ്‌ പതിവ്‌ പോലെ മികച്ച്‌ നിന്നു
പേരറിയാത്ത വേറെ ചില നടന്മാരും നല്ല പ്രകടനം ചിത്രത്തിൽ കാഴ്ച്ചവെച്ചിട്ടുണ്ട്‌

റിച്ചിയായി നിവിൻ സ്ക്രീനിൽ വരുമ്പോഴുള്ള    ബിജിഎം ഗംഭീരമായിരുന്നു
ചിത്രത്തിന്റെ വിഷ്വൽസും വേറെ ഒരു മൂഡ്‌ ക്രിയേറ്റ്‌ ചെയ്തു

പലതരം കഥാപാത്രങ്ങളുടെ വ്യൂ പോയിന്റിലൂടെ മുന്നോട്ട്‌ പോകുന്ന സിനിമയുടെ ട്രീറ്റ്‌മെന്റ്‌ തമിഴ്‌ സിനിമയിൽ കണ്ടു ശീലിച്ചിട്ടില്ലാത്തതാണ്‌
എന്നാൽ കഥാപാത്രങ്ങൾക്ക്‌ ഇമോഷണലി കണ്ടിരിക്കുന്നവരുമായി കണക്ട്‌ ചെയ്യാൻ കഴിയാതെ പോയത്‌ പോരായ്മയായി

മൊത്തത്തിൽ നല്ല രീതിയിൽ തുടങ്ങി ഒരിടത്തും എത്തിയില്ല എന്ന അവസ്ഥയാണ്‌ റിച്ചിയുടേത്‌
ട്രൈലർ മാത്രം കണ്ട്‌ ഒരു മാസ്സ്‌ പടം പ്രതീക്ഷിച്ചാണ്‌ കേറുന്നതെങ്കിൽ കടുത്ത നിരാശ ഉറപ്പ്‌

Rating :- 2.7/5

Comments