ബിജുമേനോൻ ചിത്രത്തിലൂടെ ചിയാൻ വിക്രം മലയാളത്തിലേക്ക്….!! 👇👇👇👇



തമിഴ് സൂപ്പർ താരം ചിയാൻ വിക്രം മലയാളത്തിലേക്ക്. 17 വർഷങ്ങൾക്ക് ശേഷം ബിജു മേനോൻ നായകനാകുന്ന റോസാപ്പൂ എന്ന ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് വിക്രം എത്തുന്നത്. ചിത്രത്തിന് വേണ്ടി 2 ദിവസത്തെ ഡേറ്റ് ആണ് വിക്രം നൽകിരിക്കുന്നത്. തമിൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമിൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിക്രമിന്റെ ഏറ്റുവും ഒടുവിൽ തീയേറ്ററുകളിൽ എത്തിയ ചിത്രമായ ഇരുമുഖൻ നിർമ്മിച്ചത് ഷിബു തമിൻസ് ആണ്.
ബിജുമേനോനെ നായകനാക്കി വിനു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് റോസാപ്പൂ. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് സംവിധായകൻ തന്നെയാണ്. ചിത്രത്തില് സണ്ണി വെയ്നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ബിജുമേനോനും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രത്തിൽ തമിഴ് താരം അഞ്ജലിയാണ് നായിക.

Comments